ബാറിലെ ഏറ്റുമുട്ടൽ; ഗുണ്ടാ തലവൻ ഓം പ്രകാശ് പിടിയിൽ
Monday, December 16, 2024 9:50 PM IST
തിരുവനന്തപുരം: ബാറിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ ഓം പ്രകാശിന് നോട്ടീസ് നൽകിയിട്ടും ഹാജരായിരുന്നില്ല.
ഇതിന് പിന്നാലെയാണ് ഫോർട്ട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈഞ്ചക്കലിലുള്ള ബാറിൽ സംഘർഷമുണ്ടായത്. ഗുണ്ടാനേതാവായ ഡാനി നടത്തിയ ഡിജെ പാർട്ടിയിലേക്ക് ഓം പ്രകാശും സുഹൃത്തായ നിധിനും എത്തിയതോടെ ഇരു സംഘങ്ങളും ഏറ്റുമുട്ടുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും ഓം പ്രകാശും സുഹൃത്ത് നിധിനും രക്ഷപ്പെട്ടിരുന്നു. അറസ്റ്റിലായ ഓം പ്രകാശിനെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്.