വിദേശത്ത് നിന്നെത്തിയ യുവാവിന് എംപോക്സ് സ്ഥിരീകരിച്ചു
Monday, December 16, 2024 8:17 PM IST
കണ്ണൂർ: കേരളത്തിൽ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ യുവാവിനെയാണ് എംപോക്സ് ലക്ഷണത്തോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ദുബായിൽ നിന്ന് എത്തിയ തലശേരി സ്വദേശിയായ യുവാവിനെ ഞായറാഴ്ച പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.
ഇയാളുടെ സാമ്പിൾ പരിശോധയ്ക്കായി അയച്ചു. പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.