ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യു​ടെ മു​ൻ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി പി. ​മാ​ധ​വ​ൻ ന​മ്പൂ​തി​രി (73) അ​ന്ത​രി​ച്ചു.

തൃ​ശൂ​ർ ഒ​ല്ലൂ​ർ പ​ട്ട​ത്തു​മ​ന​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. 45 വ​ർ​ഷ​മാ​യി ഗാ​ന്ധി കു​ടും​ബ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഡ​ൽ​ഹി​യി​ലെ വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് എ​യിം​സി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. രാ​ത്രി പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും. സം​സ്കാ​രം പി​ന്നീ​ട്.