വൈദ്യുതി നിരക്ക് വർധന: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ കരിങ്കൊടി കാണിച്ചു
Monday, December 16, 2024 6:22 PM IST
കോഴിക്കോട്: വൈദ്യുതി നിരക്ക് വർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ കരിങ്കൊടി കാണിച്ചു.
പന്തീരാങ്കാവ് 110 കെവി സബ് സ്റ്റേഷന് നിര്‍മാണോദ്ഘാടനം കഴിഞ്ഞ മടങ്ങുമ്പോഴായിരുന്നു മന്ത്രിക്ക് നേരെ പ്രതിഷധമുണ്ടായത്. സംഭവത്തിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
യൂത്ത് കോണ്‍ഗ്രസ് ഒളവണ്ണ മണ്ഡലം പ്രസിഡന്റ് റാഷിദ്, ജനറല്‍ സെക്രട്ടറി കെ.പി.സെയ്കലവി എന്നവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.