അക്ഷരനഗരിയിൽ വിസ്മയ ലോകം തീർത്ത് ലുലുമാൾ
Monday, December 16, 2024 5:24 PM IST
കോട്ടയം: സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവം അക്ഷരനഗരിക്ക് സമ്മാനിച്ച് കോട്ടയം ലുലുമാൾ ജനഹൃദയങ്ങളിൽ ഇടം പിടിച്ചു. എംസി റോഡിൽ മണിപ്പുഴയിൽ രണ്ട് നിലകളിലായി 2.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള മാളിൽ ഉപ്പ് തൊട്ട് കർപ്പൂരം വരെ ലഭിക്കും.
ലോകോത്തര നിലവാരത്തിലുള്ള ഹൈപ്പർമാർക്കറ്റാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഹൈപ്പർ മാർക്കറ്റ്, ബീഫ് സ്റ്റാൾ, ഇൻഹൗസ് ബേക്കറി, ഹൗസ് കിച്ചൺ, ലുലു ഫാഷൻ, ലുലു കണക്ട് മുതലായവയാണ് ശ്രദ്ധാകേന്ദ്രം.
എസ്ഡബ്ലുയുഎ ഡയമണ്ട്സ്, സെലിയോ, ലൂയിസ് ഫിലിപ്പ്, വാൻ ഹ്യൂസെൻ, മാമാ എർത്ത് എന്നിവയുൾപ്പെടെ 20 പ്രമുഖ ബ്രാൻഡുകളുടെ ഷോറൂമുകളും ചിക്കിംഗ് ഉൾപ്പെടെ ഏഴ് പാചക ബ്രാൻഡുകളും മക്ഡൊണാൾഡ്, കെഎഫ്സി പോലുള്ള ജനപ്രിയ റസ്റ്റോറന്റുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വൈവിധ്യമാർന്ന ബേക്കറി, ഹോട്ട് ഫുഡ് സെക്ഷനുകൾ ഭക്ഷണപ്രിയരുടെ മനം കവരും. 500 പേർക്ക് ഒരേസമയം ഇരിക്കാവുന്ന ഫുഡ്കോർട്ടും മിനി മാളിലുണ്ട്. കുട്ടികൾക്ക് വിനോദത്തിനായി 9000 സ്ക്വയർ ഫീറ്റിന്റെ ഫൺടൂറയും ഇവിടെ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം കൊച്ചി ലുലു മാളുകളുടെ മിനി പതിപ്പാണ് കോട്ടയത്തേത്.
യുഎസ്, യൂറോപ്പ്, ഫാർ ഈസ്റ്റ്, ഓസ്ട്രേലിയ, ആഫ്രിക്ക തുടങ്ങിയ വിവിധയിടങ്ങളിലെ വൈവിധ്യമാർന്ന ദൈനംദിന ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഹൈപ്പർമാർക്കറ്റിൽ സജ്ജമാക്കിയിരിക്കുന്നത്. ഹെൽത്ത് ആൻഡ് ബ്യൂട്ടി ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയും ഇവിടെയുണ്ട്.
ആയിരം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാകുന്ന മൾട്ടിലെവൽ കാർപാർക്കിംഗ് സൗകര്യത്തോടെയാണ് മധ്യകേരളത്തിന്റെ തിലകക്കുറിയായി ലുലു മാൾ മാറിയിരിക്കുന്നത്.