വടക്കൻ പറവൂരിൽ എക്സൈസ് ഉദ്യോഗസ്ഥന്റെ വീടാക്രമിച്ച് അബ്കാരി കേസിലെ പ്രതി
Monday, December 16, 2024 3:25 PM IST
കൊച്ചി: വടക്കൻ പറവൂർ കെടാമംഗലത്ത് എക്സൈസ് ഉദ്യോഗസ്ഥന്റെ വീടാക്രമിച്ച് അബ്കാരി കേസ് പ്രതി. എക്സൈസ് പ്രിവന്റീവ് ഓഫീസർ ഹനീഷിന്റെ വീടാണ് വ്യാജമദ്യ വിൽപ്പനയ്ക്ക് അറസ്റ്റിലായിട്ടുള്ള രാകേഷ് ആക്രമിച്ചത്.
ആക്രമണത്തിൽ ഹനീഷിന്റെ ഭാര്യ വീണയ്ക്ക് പരിക്കേറ്റു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹരീഷിന്റെ കാറും പ്രതി നശിപ്പിച്ചിരുന്നു. കല്ലേറിൽ വീടിന്റെ ജനൽചില്ലുകളും തകർന്നു.
ഹനീഷിന്റെ ഭാര്യയെയും മകനെയും കൊലപ്പെടുത്തുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ പറയുന്നു.
നേരത്തെ രാകേഷിന്റെ പേരിൽ ഹനീഷ് അനധികൃത മദ്യ വിൽപ്പനയ്ക്ക് രണ്ടു കേസുകൾ എടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം എന്നാണ് കരുതുന്നത്.