കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​രി​ൽ വ​ഴി ത​ട​ഞ്ഞ് സി​പി​എം സ​മ്മേ​ള​ന​ത്തി​നു​ള്ള സ്റ്റേ​ജ് കെ​ട്ടി​യ സം​ഭ​വ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​രും പ​ങ്കെ​ടു​ത്ത​വ​രും പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് മു​ന്ന​റി​യി​പ്പ് ന​ല്കി.

വ​ഞ്ചി​യൂ​രി​ൽ റോ​ഡി​ൽ എ​ങ്ങ​നെ​യാ​ണ് സ്റ്റേ​ജ് കെ​ട്ടി​യ​തെ​ന്ന് സ​ർ​ക്കാ​രി​നോ​ട് കോ​ട​തി ചോ​ദി​ച്ചു. സ്റ്റേ​ജി​ന്‍റെ കാ​ലു​ക​ൾ നാ​ട്ടി​യ​ത് എ​ങ്ങ​നെ? റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചോ​യെ​ന്നും അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ കേ​സ് വേ​റെ​യാ​ണെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

ഒ​രു കാ​ര​ണ​വ​ശാ​ലും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. റോ​ഡ് യാ​ത്ര​ക​ൾ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ഒ​രേ​പോ​ലെ അ​വ​കാ​ശ​മാ​ണ്. വ​ഞ്ചി​യൂ​രി​ലെ യോ​ഗ​ത്തി​ൽ ആ​രൊ​ക്കെ​യാ​ണ് പ​ങ്കെ​ടു​ത്ത​തെ​ന്ന് ആ​രാ​ഞ്ഞ കോ​ട​തി കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ കു​റ്റം ചു​മ​ത്തു​ന്ന​ത് എ​ങ്ങ​നെ വേ​ണ​മെ​ന്ന് പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

പൊ​തു​വ​ഴി​യി​ലെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ അ​തി​ന്‍റെ തി​ക്ത​ഫ​ലം കൂ​ടി അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്നും ഹൈ​ക്കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ല്കി. സം​ഘാ​ട​ക​രാ​ണ് പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി എ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നു മു​ൻ​പി​ലു​ള്ള ന​ട​പ്പാ​ത പ​ല​പ്പോ​ഴും സ​മ​ര​ക്കാ​രു​ടെ ക​യ്യി​ലാ​ണ്. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് പോ​ലും സ​ഞ്ച​രി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്. ന​ട​പ്പാ​ത​യി​ലാ​യാ​ലും റോ​ഡി​ലാ​യാ​ലും താ​ത്കാ​ലി​ക സ്റ്റേ​ജു​ക​ൾ നി​ർ​മി​ക്കാ​നാ​വി​ല്ല. സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലെ സി​പി​ഐ പ​രി​പാ​ടി​ക്ക് എ​ങ്ങ​നെ​യാ​ണ് സ്റ്റേ​ജ് കെ​ട്ടു​ക​യെ​ന്നും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്ക് ക്രി​മി​ന​ൽ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ല്കി.

അ​തേ​സ​മ​യം, റോ​ഡ് കൈ​യേ​റി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി ഡി​വി​ഷ​ൻ ബെ​ഞ്ച് ബു​ധ​നാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

റോ​ഡ് അ​ട​ച്ചു​ള്ള സി​പി​എം സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ച്ചി​രു​ന്നു. റോ​ഡ് ത​ട​ഞ്ഞു​ള്ള പ​രി​പാ​ടി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് നേ​ര​ത്തെ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ​പ്പോ​ൾ ഉ​ട​ൻ​ത​ന്നെ ഇ​ട​പെ​ടു​ക​യും, സം​ഘ​ടി​പ്പി​ച്ച വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലെ സി​പി​ഐ പ​രി​പാ​ടി​ക്കെ​തി​രെ​യും കേ​സെ​ടു​ത്ത​താ​യും ഡി​ജി​പി അ​റി​യി​ച്ചു.