ഒമ്നി വാൻ വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്
Monday, December 16, 2024 1:20 PM IST
കോഴിക്കോട്: മുക്കത്ത് വലിയപറമ്പിൽ ഒമ്നി വാൻ വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് അപകടം. വാനിലുണ്ടായിരുന്ന യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മലപ്പുറം വേങ്ങര സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മൂന്നു പേരാണ് കാറിലുണ്ടായിരുന്നത്.
ഇന്ന് രാവിലെയാണ് സംഭവം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് സംശയം. അപകടത്തിൽ ഒമ്നി വാൻ പൂര്‍ണമായും തകര്‍ന്നു.