ചെ​ന്നൈ: സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഇ​ള​യ​രാ​ജ​യെ ശ്രീ​വി​ല്ലി​പു​ത്തൂ​ർ ആ​ണ്ടാ​ൾ ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലി​നു മു​ന്നി​ലെ അ​ർ​ത്ഥ​മ​ണ്ഡ​പ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ല്‍ നി​ന്ന് ത​ട​ഞ്ഞ് ക്ഷേ​ത്രം അ​ധി​കൃ​ത​ര്‍.

ഇ​ള​യ​രാ​ജ പ്രാ​ർ​ഥി​ക്കാ​നാ​യി അ​ർ​ത്ഥ​മ​ണ്ഡ​പ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ക്ഷേ​ത്രം അ​ധി​കൃ​ത​രും ഭ​ക്ത​രും ത​ട​ഞ്ഞ​ത്. ആ​ചാ​ര ലം​ഘ​ന​മാ​ണെ​ന്നാ​രോ​പി​ച്ചാ​ണ് ത​ട​ഞ്ഞ​ത്. തു​ട​ർ​ന്ന് അ​ർ​ത്ഥ​മ​ണ്ഡ​പ​ത്തി​ന് പു​റ​ത്ത് നി​ന്ന് പ്രാ​ർ​ഥ​ന ന​ട​ത്തി​യ ഇ​ള​യ​രാ​ജ​യെ പൂ​ജാ​രി​ക​ൾ ഹാ​ര​മ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ഞാ‍​യ​റാ​ഴ്ച ക്ഷേ​ത്ര​ത്തി​ൽ പ്രാ​ർ​ഥ​ന​യ്ക്ക് എ​ത്തി​യ തി​രു​വ​ണ്ണാ​മ​ലൈ ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​രു​ന്നു.