കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. പ​വ​ന് 57,120 രൂ​പ​യി​ലും ഗ്രാ​മി​ന് 7,140 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 5,895 രൂ​പ​യാ​ണ്.

വെ​ള്ളി​യാ​ഴ്ച പ​വ​ന് 440 രൂ​പ​യും ശ​നി​യാ​ഴ്ച പ​വ​ന് 720 രൂ​പ​യും ഇ​ടി​ഞ്ഞി​രു​ന്നു. ര​ണ്ടു ദി​വ​സം കൊ​ണ്ട് സ്വ​ര്‍​ണ വി​ല​യി​ല്‍ 1160 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച മൂ​ന്ന് ദി​വ​സം​കൊ​ണ്ട് 1,360 രൂ​പ കു​തി​ച്ച ശേ​ഷ​മാ​ണ് വാ​രാ​ന്ത്യ​ത്തി​ൽ വി​ല താ​ഴേ​ക്കു പോ​യ​ത്.

ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 57,200 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ര​ണ്ടി​ന് 56,720 രൂ​പ​യാ​യി താ​ഴ്ന്ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി. തു​ട​ര്‍​ന്ന് വി​ല ഉ​യ​രു​ന്ന​താ​ണ് ക​ണ്ട​ത്. 12ന് 58,280 ​രൂ​പ​യി​ലെ​ത്തി​യ സ്വ​ർ​ണം ഈ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലേ​ക്കും എ​ത്തി.

ആ​ഗോ​ള വി​പ​ണി​യി​ലെ മാ​റ്റ​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് കേ​ര​ള​ത്തി​ലും സ്വ​ർ​ണ​വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​കു​ന്ന​ത്. രാ​ജ്യാ​ന്ത​ര സ്വ​ർ​ണ​വി​ല ഔ​ൺ​സി​ന് 2,640 - 2,655 ഡോ​ള​ർ നി​ല​വാ​ര​ത്തി​ൽ ചാ​ഞ്ചാ​ട്ട​ത്തി​ലാ​ണ്.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തെ വെ​ള​ളി​വി​ല​യി​ലും മാ​റ്റം സം​ഭ​വി​ച്ചി​ട്ടി​ല്ല. ഇ​ന്ന് ഒ​രു ഗ്രാം ​വെ​ള​ളി​യു​ടെ വി​ല 100 രൂ​പ​യാ​ണ്.