തി​രു​വ​ന​ന്ത​പു​രം: മ​ണി​യാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ക​രാ​ര്‍ നീ​ട്ട​രു​തെ​ന്നാ​ണ് വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ നി​ല​പാ​ടെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. അ​തേ​സ​മ​യം ക​രാ​ർ നീ​ട്ട​ണ​മെ​ന്നാ​ണ് വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ നി​ല​പാ​ട്.

ക​രാ​ര്‍ നീ​ട്ട​ണ​മെ​ന്ന വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ നി​ല​പാ​ട് അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി എ​ടു​ക്കു​മെ​ന്നും കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു.

ക​രാ​ര്‍ നീ​ട്ടു​ന്ന​തി​ൽ വ്യ​വ​സാ​യ വ​കു​പ്പി​നും വൈ​ദ്യു​തി വ​കു​പ്പി​നും ര​ണ്ട് അ​ഭി​പ്രാ​യ​മാ​ണെ​ന്ന​താ​ണ് മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​വു​ന്ന​ത്.

അ​തേ​സ​മ​യം കെ​എ​സ്ഇ​ബി​യു​മാ​യി 30 വ​ർ​ഷ​ത്തെ കാ​രാ​ർ പൂ​ർ​ത്തി​യാ​ക്കി​യ മ​ണി​യാ​ർ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്മേ​ൽ ക​ർ​ശ​ന​വും വേ​ഗ​ത്തി​ലു​മു​ള്ള തീ​രു​മാ​ന​മു​ണ്ടാ​ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ളോ​ടും വ​രാ​നി​രി​ക്കു​ന്ന ത​ല​മു​റ​യോ​ടും സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടും വ​ഞ്ച​ന​യു​മാ​യി​രി​ക്കു​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. പ​ദ്ധ​തി​യു​ടെ ബി​ഒ​ടി ക​രാ​ർ 25 വ​ർ​ഷ​ത്തേ​ക്കു നീ​ട്ടി ന​ൽ​കാ​നു​ള്ള നീ​ക്ക​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.