വാളയാര്‍ ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണംവിട്ടു മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
Monday, December 16, 2024 10:53 AM IST
പാലക്കാട്: വടക്കഞ്ചേരി വാളയാര്‍ ദേശീയപാതയില്‍ കാര്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. മംഗലത്ത് രാവിലെ ആറരയോടെയായിരുന്നു അപകടം.
വടക്കഞ്ചേരി ചീരക്കുഴി സ്വദേശി അഷ്റഫ്, പാലക്കുഴി സ്വദേശി ജോമോന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് പാലക്കാട് ദിശയിലേക്ക് പോകുകയായിരുന്ന റോഡിലേക്ക് മറിയുകയായിരുന്നു.
ഈ സമയത്ത് റോഡില്‍ വാഹനങ്ങളൊന്നും ഉണ്ടാകാതിരുന്നത് മൂലം വലിയ അപകടം ഒഴിവായി. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.