നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി; പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്
Monday, December 16, 2024 10:35 AM IST
കോട്ടയം: പാലാ പൂവരണിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. പാലാ- പൊന്‍കുന്നം റോഡില്‍ പൂവരണിക്ക് സമീപം പുലർച്ചെ നാലരയ്ക്കാണ് അപകടമുണ്ടായത്.
കാര്‍ യാത്രികരായ എലിക്കുളം സ്വദേശി ജയലക്ഷ്മി (35), മക്കളായ ലോറല്‍ (നാല്) ഹെയ്ലി (ഒന്ന്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ലോറി അശ്രദ്ധമായി റോഡിലേക്ക് കയറ്റി പാർക്ക് ചെയ്തിരുന്നതാണ് അപകട കാരണം. പാലാ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.