റാന്നിയിൽ യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി
Monday, December 16, 2024 10:16 AM IST
പത്തനംതിട്ട: റാന്നിയിൽ യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി. ചെതോങ്കര സ്വദേശി അമ്പാടിയാണ് കൊല്ലപ്പെട്ടത്. റാന്നി മന്ദമരുതിയിൽ ഞായറാഴ്ച രാത്രിയാണ് കൊലനടന്നത്.
റാന്നി ബിവറേജസിനു മുന്നിലുണ്ടായ അടിപിടി തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അജോയ്, ശ്രീക്കുട്ടൻ, അരവിന്ദ് എന്നിവരാണ് പ്രതികള്‍.
യുവാവിനെ കൊലപ്പെടുത്തിയശേഷം യുവാക്കള്‍ കാര്‍ ഉപേക്ഷിച്ച് ഒളിവിൽ പോവുകയായിരുന്നു. ബിവറേജസിനു മുന്നിൽനിന്നു മടങ്ങിപ്പോയവർ ഇരു കാറുകളിലായി മന്ദമരുതിയിൽ എത്തി. ഒരു കാറിൽ നിന്ന് അമ്പാടി പുറത്തിറങ്ങിയപ്പോൾ എതിർ ഗ്യാംഗ് കാർ കൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. പിന്നീട് അമ്പാടിയുടെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കി.