തൃ​​​​ശൂ​​​​ർ: കൊ​​​​ട​​​​ക​​​​ര കു​​​​ഴ​​​​ൽ​​​​പ്പ​​​​ണ​​​​ക്കേ​​​​സി​​​​ൽ ബി​​​​ജെ​​​​പി മു​​​​ൻ ഓ​​​​ഫീ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി തി​​​​രൂ​​​​ർ സ​​​​തീ​​​​ഷ് ന​​​​ട​​​​ത്തി​​​​യ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലി​​​​ൽ ര​​​​ഹ​​​​സ്യ​​​​മൊ​​​​ഴി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ അ​​​​നു​​​​മ​​​​തി. നാ​​​​ളെ വൈ​​​​കീ​​​​ട്ട് നാ​​​​ലി​​​​നു കു​​​​ന്നം​​​​കു​​​​ളം ജു​​​​ഡീ​​​​ഷ​​​​ൽ ഫ​​​​സ്റ്റ് ക്ലാ​​​​സ് മ​​​​ജി​​​​സ്ട്രേ​​​​റ്റി​​​​നു​​​​മു​​​​ന്നി​​​​ലാ​​​​ണ് ര​​​​ഹ​​​​സ്യ​​​​മൊ​​​​ഴി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ക.

മൊ​​​​ഴി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ നോ​​​​ട്ടീ​​​​സ് തി​​​​രൂ​​​​ർ സ​​​​തീ​​​​ഷി​​​​നു ല​​​​ഭി​​​​ച്ചു. നേ​​​​ര​​​​ത്തേ അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​നു ന​​​​ൽ​​​​കി​​​​യ മൊ​​​​ഴി മാ​​​​റ്റാ​​​​തി​​​​രി​​​​ക്കാ​​​​നാ​​​​ണ് സെ​​​​ക്‌​​​​ഷ​​​​ൻ 164 പ്ര​​​​കാ​​​​രം കോ​​​​ട​​​​തി​​​​യി​​​​ൽ ര​​​​ഹ​​​​സ്യ​​​​മൊ​​​​ഴി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​വേ​​​​ള​​​​യി​​​​ൽ ബി​​​​ജെ​​​​പി നേ​​​​തൃ​​​​ത്വ​​​​ത്തെ വെ​​​​ട്ടി​​​​ലാ​​​​ക്കു​​​​ന്ന വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലാ​​​​യി​​​​രു​​​​ന്നു തി​​​​രൂ​​​​ർ സ​​​​തീ​​​​ഷ് ന​​​​ട​​​​ത്തി​​​​യ​​​​ത്. വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടു​​​​കൂ​​​​ടി വി​​​​ഷ​​​​യം ഗൗ​​​​ര​​​​വ​​​​ത​​​​ര​​​​മാ​​​​ണെ​​​​ന്നും കൂ​​​​ടു​​​​ത​​​​ൽ ആ​​​​ളു​​​​ക​​​​ൾ ഇ​​​​തി​​​​നു പി​​​​ന്നി​​​​ലു​​​​ണ്ടെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.