തി​രു​വ​ന​ന്ത​പു​രം: ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച​യ്ക്ക് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍ ആ​രാ​യാ​ലും മു​ഖം നോ​ക്കാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ധ​നാ​ര്‍​ത്തി പൂ​ണ്ട ചി​ല അ​ധ്യാ​പ​ക​രും വി​ദ്യാ​ഭ്യാ​സം വി​ല്‍​ക്കു​ന്ന ചി​ല സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളും സം​ഘം ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന ഇ​ത്ത​രം ചോ​ര്‍​ത്ത​ലു​ക​ള്‍ കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് അ​പ​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്തു​ചെ​യ്തും പ​ണം കൊ​യ്യാ​ന്‍ ഇ​റ​ങ്ങി പു​റ​പ്പെ​ട്ട​വ​രി​ല്‍ നി​ന്ന് പ​രീ​ക്ഷ​ക​ളെ ര​ക്ഷി​ക്കാ​ന്‍ ബ​ദ​ല്‍ വ​ഴി​ക​ള്‍ ആ​രാ​യാ​ന്‍ സ​ർ​ക്കാ​ർ മു​ന്‍​കൈ​യെ​ടു​ക്ക​ണം. കാ​ണാ​തെ പ​ഠി​ച്ച് പ​രീ​ക്ഷ ജ​യി​ക്കു​ന്ന സ​മ്പ്ര​ദാ​യ​ത്തി​ന് പ​ക​രം വി​ദ്യാ​ർ​ഥി​യു​ടെ യ​ഥാ​ര്‍​ത്ഥ അ​റി​വ് അ​ള​ക്കാ​ന്‍ ഉ​ത​കു​ന്ന പ​രീ​ക്ഷ സ​മ്പ്ര​ദാ​യ​ങ്ങ​ള്‍ ക​ണ്ടെ​ത്ത​ണം.

ഈ ​ദി​ശ​യി​ല്‍ ആ​ദ്യ​ത്തെ നി​ര്‍​ദ്ദേ​ശം മു​ന്‍​വ​ച്ച​ത് 1970 ക​ളു​ടെ ര​ണ്ടാം പ​കു​തി​യി​ല്‍ എ​ഐ​എ​സ്എ​ഫ് ആ​യി​രു​ന്നു. ഓ​പ്പ​ണ്‍ ടെ​ക്സ്റ്റ് ബു​ക്ക് സ​മ്പ്ര​ദാ​യം, ഉ​ത്ത​ര പേ​പ്പ​ര്‍ മ​ട​ക്കി​ക്കൊ​ടു​ക്ക​ല്‍ തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​ന്ന് എ​ഐ​എ​സ്എ​ഫ് ആ​ദ്യ​മാ​യി മു​ന്നോ​ട്ടു​വ​ച്ചു.

അ​തു​പോ​ലെ​യു​ള്ള ന​വീ​ന ആ​ശ​യ​ങ്ങ​ളി​ലൂ​ടെ പ​രീ​ക്ഷ​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ന്ന ഗൂ​ഢ സം​ഘ​ത്തി​ല്‍ നി​ന്ന് വി​ദ്യാ​ഭ്യാ​സ​ത്തെ സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യ​ണ​മെ​ന്നും ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി.