ന്യൂ​ഡ​ൽ​ഹി: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്‌​ട്ര തു​റു​മു​ഖ​ത്തി​ന് അ​നു​വ​ദി​ക്കു​ന്ന വ​യ​ബി​ലി​റ്റി ഗ്യാ​പ് ഫ​ണ്ട് നി​ബ​ന്ധ​ന​യി​ൽ മാ​റ്റം വ​രു​ത്താ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്രം. കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് പാ​ർ​ല​മെ​ന്‍റി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ വി​ജി​എ​ഫ് തു​ക തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന് പ​റ​യു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ വി​ജി​എ​ഫി​ന്‍റെ കാ​ര്യ​ത്തി​ലും വ​രു​മാ​ന​വി​ഹി​തം പ​ങ്കു​വ​യ്ക്കു​ന്ന കാ​ര്യ​ത്തി​ലും യാ​തൊ​രു വി​ട്ടു​വി​ഴ്ച്ച​യ്ക്കും ത​യ​റാ​ല്ലെ​ന്ന് കേ​ന്ദ്ര​തു​റ​മു​ഖ​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ൾ രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ചു. ഹാ​രി​സ് ബീ​രാ​ന്‍ എം​പി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്‌​ട്ര തു​റു​മു​ഖ​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന വ​യ​ബി​ലി​റ്റി ഗ്യാ​പ് ഫ​ണ്ട് പ​ല മ​ട​ങ്ങാ​യി തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി​യി​രു​ന്നു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജി​എ​ഫ് ഗ്രാ​ന്‍റി​ന്‍റെ കാ​ര്യ​ത്തി​ൽ പു​ല​ർ​ത്തു​ന്ന പൊ​തു​ന​യ​ത്തി​ൽ​നി​ന്നു​ള്ള വ്യ​തി​യാ​ന​മാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മാ​ത്രം കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട്. വി​ജി​എ​ഫ് ഗ്രാ​ന്‍റാ​യി ത​ന്നെ അ​നു​വ​ദി​ക്കു​ന്ന​തി​ന് പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

കേ​ന്ദ്ര സാ​ന്പ​ത്തി​ക​കാ​ര്യ വ​കു​പ്പ് രൂ​പീ​ക​രി​ച്ച എം​പ​വേ​ർ​ഡ് ക​മ്മി​റ്റി 817.80 കോ​ടി രൂ​പ​യാ​ണ് വി​ജി​എ​ഫ് ആ​യി വി​ഴി​ഞ്ഞ​ത്തി​നു ന​ൽ​കാ​ൻ ശി​പാ​ർ​ശ ചെ​യ്ത​ത്. ഈ ​തു​ക ല​ഭി​ക്ക​ണ​മെ​ങ്കി​ൽ വി​ജി​എ​ഫ് കേ​ര​ള സ​ർ​ക്കാ​ർ നെ​റ്റ് പ്ര​സ​ന്‍റ് മൂ​ല്യം അ​ടി​സ്ഥാ​ന​മാ​ക്കി തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യാ​ണ് കേ​ന്ദ്രം മു​ന്നോ​ട്ടു വ​ച്ച​ത്. ട

​വി​ജി​എ​ഫ് ആ​യി കേ​ന്ദ്രം ന​ൽ​കു​ന്ന​ത് 817.80 കോ​ടി രൂ​പ​യാ​ണെ​ങ്കി​ലും തി​രി​ച്ച​ട​വി​ന്‍റെ കാ​ല​യ​ള​വി​ൽ പ​ലി​ശ​നി​ര​ക്കി​ൽ വ​രു​ന്ന മാ​റ്റ​ങ്ങ​ളും തു​റ​മു​ഖ​ത്തി​ൽ നി​ന്നു​ള്ള വ​രു​മാ​ന​വും പ​രി​ഗ​ണി​ച്ചാ​ൽ ഏ​താ​ണ്ട് 10,000 കോ​ടി രൂ​പ തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ഒ​റ്റ​ത്ത​വ​ണ ഗ്രാ​ന്‍റാ​യി ന​ൽ​ക​ണം. അ​തു വാ​യ്പ​യാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​ത​ല്ല. എ​ന്നാ​ൽ, കേ​ന്ദ്രം വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​ക്കു ന​ൽ​കി​യ തു​ക സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ന​ൽ​കി​യ വാ​യ്പ​യാ​യി വ്യാ​ഖ്യാ​നി​ക്കു​ക​യും അ​തി​ന്‍റെ പ​ലി​ശ​യ​ട​ക്ക​മു​ള്ള തി​രി​ച്ച​ട​വ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബാ​ധ്യ​ത​യാ​ക്കി മാ​റ്റു​ക​യു​മാ​ണു ചെ​യ്യു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​ക്കു​ള്ള ക​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

വി​ഴി​ഞ്ഞ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ വി​ജി​എ​ഫ് തി​രി​ച്ച​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ നി​ല​പാ​ട് വ​യ​ബി​ലി​റ്റി ഗ്യാ​പ് ഫ​ണ്ടിം​ഗി​ന്‍റെ യു​ക്തി​യെ​ത​ന്നെ നി​രാ​ക​രി​ക്കു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.