മും​ബൈ: രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ ജ​ഗ്ദീ​പ് ധ​ൻ​ക​റി​നെ​യും അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ശേ​ഖ​ർ കു​മാ​ർ യാ​ദ​വി​നെ​യും ഇം​പീ​ച്ച്‌ ചെ​യ്യാ​നു​ള്ള പ്ര​തി​പ​ക്ഷ നീ​ക്ക​ത്തെ വി​മ​ർ​ശി​ച്ച് യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. സ​ത്യം പ​റ​യു​ന്ന​വ​രെ നി​ശ​ബ്ദ​മാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്ന​ത്.

എ​ന്നി​ട്ടും അ​വ​ർ ഭ​ര​ണ​ഘ​ട​ന​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പ് ന​യം ജ​ന​ങ്ങ​ൾ കാ​ണു​ന്നു​ണ്ടെ​ന്നും യോ​ഗി മും​ബൈ​യി​ലെ ഒ​രു യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. ഒ​രു ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് വേ​ണ​മെ​ന്നും ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം ഇ​ന്ത്യ ഭ​രി​ക്ക​പ്പെ​ടും എ​ന്നാ​ണ് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ജ​ഡ്ജി പ​റ​ഞ്ഞ​ത്.

ഒ​രു വ്യ​ക്തി ത​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​ഞ്ഞാ​ൽ അ​തി​ൽ എ​ന്ത് കു​റ്റ​മാ​ണു​ള്ള​ത്. ലോ​ക​മെ​മ്പാ​ടും ഭൂ​രി​പ​ക്ഷ സ​മു​ദാ​യം പ​റ​യു​ന്ന​ത​നു​സ​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​നെ​ന്ന നി​ല​യി​ൽ പ​ക്ഷ​പാ​ത​പ​ര​മാ​യാ​ണ് ജ​ഗ്ദീ​പ് ധ​ൻ​ക​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഒ​രു ക​ർ​ഷ​ക​ന്‍റെ മ​ക​ൻ എ​ങ്ങ​നെ ഈ ​നി​ല​യി​ൽ എ​ത്തി​യെ​ന്ന​താ​ണ് പ്ര​തി​പ​ക്ഷ​ത്തെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്. ഒ​രു ജ​ഡ്ജി​യെ​ന്ന നി​ല​യി​ലും രാ​ജ്യ​ത്തെ ഒ​രു പൗ​ര​നെ​ന്ന നി​ല​യി​ലും ആ​രെ​ങ്കി​ലും സ​ത്യം പ​റ​ഞ്ഞാ​ൽ എ​ന്തി​നാ​ണ് ഇം​പീ​ച്ച്‌ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും യു​പി മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.