കലൂരിൽ ശുചീകരണ തൊഴിലാളിയെ കാർ ഇടിച്ചുവീഴ്ത്തി, ഗുരുതര പരിക്ക്
Saturday, December 14, 2024 4:46 PM IST
കൊച്ചി: കലൂരിൽ ശുചീകരണ തൊഴിലാളിയെ കാർ ഇടിച്ചുവീഴ്ത്തി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഇടിച്ചു കടന്നുകളഞ്ഞ കാർ കണ്ടെത്താനായില്ല.
പുലർച്ചെ മൂന്നോടെ കലൂർ എളമക്കര മാരുതി സ്വാമി റോഡിൽ വച്ച് അപകടമുണ്ടായത്. എളംകുളം സ്വദേശിയായ നിഷയെയാണ് കാർ ഇടിച്ചിട്ട് കടന്നു കളഞ്ഞത്.
അപകടത്തിൽ നിഷയ്ക്ക് നട്ടെല്ലിനും കാലിനും പരിക്കേറ്റിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ശുചീകരണ തൊഴിലാളിയായ നിഷ മാലിന്യം എടുക്കാൻ ഉന്തുവണ്ടിയുമായി പോകുന്നതിനിടെയാണ് കാർ വന്നിടിക്കുന്നത്.