ഗോവയിൽ ഇഡി ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം
Saturday, December 14, 2024 2:48 PM IST
പനാജി: ഗോവയിൽ ഇഡി ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം. കാസിനോ ഡയറക്ടറും ജീവനക്കാരും ചേർന്നാണ് ഉദ്യോഗസ്ഥരെ മർദിച്ചത്. വ്യാഴാഴ്ചയാണ് ഇഡി സംഘത്തിന് നേരെ ആക്രമണമുണ്ടായത്.
ക്രൂയിസ് കാസിനോ പ്രൈഡിൽവച്ചായിരുന്നു ആക്രമണം. കാസിനോ ഡയറക്ടറും മറ്റ് രണ്ട് മുതിർന്ന ജീവനക്കാരുമാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. പോലുരി ചെന്ന കേശവ റാവുവെന്ന ഇഡി അസിസ്റ്റന്റ് ഡയറക്ടറും ടീമംഗങ്ങളുമാണ് ആക്രമിക്കപ്പെട്ടത്.
കാസിനോയിൽ മുറികളിൽ പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പനാജി പോലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്.
കാസിനോ ഡയറക്ടറും ജീവനക്കാരും ചേർന്ന് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും ഇഡി ആരോപിച്ചു.