പൂരം കലക്കൽ: അന്വേഷണസംഘത്തിന് മൊഴി നൽകി വി.എസ്.സുനിൽകുമാർ
Saturday, December 14, 2024 1:47 PM IST
തൃശൂർ: പൂരം കലക്കൽ രാഷ്ട്രീയലക്ഷ്യങ്ങളോടെയെന്ന് സിപിഐ നേതാവ് വി.എസ്.സുനിൽകുമാർ. സംഭവത്തിൽ ബിജെപി-ആർഎസ്എസ് നേതാക്കന്മാർ ഗൂഢാലോചന നടത്തിയെന്ന് സുനിൽകുമാർ പ്രതികരിച്ചു.
പൂരം കലക്കലിൽ തൃശൂര്‍ രാമനിലയത്തിലെത്തി പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.എസ്.സുനിൽകുമാർ. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ അന്വേഷണസംഘത്തെ അറിയിച്ചെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്കും സംഭവത്തിൽ പങ്കുണ്ട്. വെടിക്കെട്ട് നടത്താനുള്ള തീരുമാനം എങ്ങനെ അട്ടിമറിക്കപ്പെട്ടു.
സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം. പൂരം കലങ്ങിയതിലെ ഉത്തരവാദിത്വം ദേവസ്വത്തിലെ ആളുകള്ക്കല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.