ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡ് ഭേദപ്പെട്ട നിലയിൽ
Saturday, December 14, 2024 12:14 PM IST
ഹാമിൽടണ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ന്യൂസിലൻഡ് ഭേദപ്പെട്ട നിലയിൽ. ആദ്യദിനം കളി അവസാനിക്കുന്പോൾ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 315 റണ്‍സ് നിലയിലാണ് ന്യൂസിലൻഡ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിനായി ഓപ്പണറുമാർ മികച്ച തുടക്കമാണ് കുറിച്ചത്. നായകൻ ടോം ലാതം 63 റണ്‍സും വില്ലി യംഗ് 42 റണ്‍സുമെടുത്തു. ഇരുവരും ചേർന്ന് 105 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തത്.
കെയ്ൻ വില്യംസണ് 44 റണ്‍സും ടിം സൗത്തി 23 റണ്‍സും നേടി. അർധസെഞ്ചുറി നേടിയ മിച്ചൽ സാന്റനർ പുറത്താകാതെ ക്രീസിൽ നിലയുറപ്പിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിനായി മാത്യു പോട്സും ഗസ് അറ്റ്കിൻസണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബ്രൈഡൻ കാർഡ് രണ്ട് വിക്കറ്റും ബെൻ സ്റ്റോക്സ് ഒരു വിക്കറ്റും നേടി.