ശബരിമല ഡ്യൂട്ടിക്കിടെ എസ്ഐ മദ്യപിച്ച് ബഹളം വച്ചു; സംഭവം നിലയ്ക്കലില്‍
Saturday, December 14, 2024 12:08 PM IST
പത്തനംതിട്ട: മദ്യപിച്ച് ബഹളം വച്ചതിന് ശബരിമല ഡ്യൂട്ടിക്കിടെ എസ്ഐയെ മടക്കി അയച്ചു. എംഎസ്പി ക്യാമ്പിലെ എസ്ഐ പത്മകുമാറാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്.
വെള്ളിയാഴ്ച അര്‍ധരാത്രി പന്ത്രണ്ടോടെയാണ് സംഭവം. സമീപത്തെ ഹോട്ടലുകാരാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. പിന്നീട് ഡിവൈഎസ്പി അടക്കമുള്ള പോലീസ് സംഘമെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ട്.