മൂവാറ്റുപുഴയില്‍ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു
Saturday, December 14, 2024 9:29 AM IST
മൂവാറ്റുപുഴ: ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആയവന വടക്കുംപാടത്ത് സെബിന് ജോയി ആണ് മരിച്ചത്.
മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. മൂവാറ്റുപുഴയില്‍നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് സോബിന്‍ അപകടത്തില്‍പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.