ബംഗളൂരുവിൽ നിന്ന് എംഡിഎംഎയും ലഹരി ഗുളികകളും കടത്തിക്കൊണ്ടുവന്നയാൾ അറസ്റ്റിൽ
Saturday, December 14, 2024 12:24 AM IST
തിരുവനന്തപുരം: ബംഗളൂരുവിൽ നിന്ന് വൻതോതിൽ എംഡിഎംഎയും ലഹരി ഗുളികകളും കടത്തിക്കൊണ്ടുവന്നയാൾ അറസ്റ്റിൽ. ക്രിസ്തുമസ് - പുതുവത്സര സ്പെഷൽ ഡ്രൈവിനിടെയാണ് ഇയാൾ പിടിയിലായത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗണപതി എന്ന് വിളിക്കുന്ന പാലപ്പൂര് സ്വദേശി ആനന്ദ് ആർ.എസ്. കൃഷ്ണനാണ് എക്സൈസിന്റെ പിടിയിലായത്. 76.376 ഗ്രാം എംഡിഎംഎയും 16.911 ഗ്രാം ലഹരി ഗുളികകളും ഇയാളിൽ നിന്നും പിടിച്ചെടുത്തു.
നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് മാസങ്ങളോളം നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്തത്.