പാ​ല​ക്കാ​ട്: നി​ല​ന്പൂ​രി​ലേ​ക്കു​ള്ള ട്രെ​യി​ൻ നേ​ര​ത്തെ പോ​യ​തി​ന തു​ട​ർ​ന്ന് ഷൊ൪​ണൂ൪ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ര​തി​ഷേ​ധി​ച്ച് യാ​ത്ര​ക്കാ൪. ക​ണ്ണൂ൪- ആ​ല​പ്പി എ​ക്സ്പ്ര​സി​ന്‍റെ ക​ണ​ക്ഷ​ൻ ട്രെ​യി​നാ​യ ഷൊ൪​ണൂ൪- നി​ല​മ്പൂ൪ പാ​സ​ഞ്ച൪ നേ​ര​ത്തെ യാ​ത്ര തു​ട​ങ്ങി​യ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്.

സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ യാ​ത്ര​ക്കാ൪ ട്രെ​യി​ൻ ത​ട​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ച​തോ​ടെ യാ​ത്ര​ക്കാ൪​ക്കാ​യി ര​ണ്ട് സ്വ​കാ​ര്യ ബ​സു​ക​ൾ ഒ​രു​ക്കി ന​ൽ​കി റെ​യി​ൽ​വേ. രാ​ത്രി 7.45 നാ​യി​രു​ന്നു ക​ണ്ണൂ൪- ആ​ല​പ്പി എ​ക്സ്പ്ര​സ് ഷൊ൪​ണൂ​രി​ലെ​ത്തു​ക.

നി​ല​മ്പൂ​രി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ൪ പി​ന്നീ​ട് 8.15 ന്‍റെ യാ​ത്ര ട്രെ​യി​നി​ലേ​ക്ക് മാ​റി​ക്ക​യ​റും. വൈ​കി​യാ​ലും ക​ണ്ണൂ൪ -ആ​ല​പ്പി എ​ക്സ്പ്ര​സ് ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​രെ ക​യ​റ്റി​യ ശേ​ഷ​മേ സാ​ധാ​ര​ണ ഷൊ൪​ണൂ൪- നി​ല​മ്പൂ൪ പാ​സ​ഞ്ച൪ യാ​ത്ര തു​ട​ങ്ങാ​റു​ള്ളൂ.

പ​തി​വി​ൽ നി​ന്നും വി​പ​രീ​ത​മാ​യി ട്രെ​യി​ൻ നേ​ര​ത്തെ എ​ടു​ത്ത​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ൪ പ്ര​തി​ഷേ​ധി​ച്ച​ത്.