ഹൈ​ദ​രാ​ബാ​ദ്: പു​ഷ്പ-2 ​സി​നി​മ​യു​ടെ റി​ലീ​സി​നി​ടെ​യു​ണ്ടാ​യ മ​ര​ണ​ത്തി​ല്‍ ന​ട​ന്‍ അ​ല്ലു അ​ര്‍​ജു​ന്‍ അ​റ​സ്റ്റി​ല്‍. ജൂ​ബി​ലി ഹി​ല്‍​സി​ലെ വ​സ​തി​യി​ല്‍ വ​ച്ച് ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സി​ന്‍റെ ടാ​സ്‌​ക് ഫോ​ഴ്‌​സ് സം​ഘ​മാ​ണ് ന​ട​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ചി​ക്ക​ട്പ​ള്ളി സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​നെ കൊ​ണ്ടു​വ​രി​ക​യാ​ണ്. പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍റെ സ​മീ​പ​ത്ത് ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കി​യി​ട്ടു​ണ്ട്. പു​ഷ്പ-2 ​സി​നി​മ​യു​ടെ ആ​ദ്യ പ്ര​ദ​ര്‍​ശ​ന​ത്തി​നി​ടെ സ്ത്രീ ​മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

ന​ട​നെ കാ​ണാ​ന്‍ ആ​ളു​ക​ള്‍ ഇ​ര​ച്ചെ​ത്തി​യ​തോ​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ടാ​ണ് ഹൈ​ദ​രാ​ബാ​ദ് ദി​ല്‍​സു​ഖ്‌​ന​ഗ​ര്‍ സ്വ​ദേ​ശി രേ​വ​തി​ക്ക് (39) ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബി​എ​ന്‍​എ​സി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.