കല്ലടിക്കോട് അപകടം ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി
Friday, December 13, 2024 12:29 PM IST
കൊച്ചി: പാലക്കാട് കല്ലടിക്കോട് അപകടം ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി. റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ചും കോടതി പരാമര്‍ശിച്ചു.
കോഴിക്കോട് റീൽ ചിത്രീകരിക്കുന്നതിനിടെ യുവാവ് അപകടത്തിൽ മരിച്ചതിലും കോടതി നടുക്കം രേഖപ്പെടുത്തി. അപകടമുണ്ടാക്കിയ വാഹനത്തിന് ഇൻഷുറൻസ് പോലും ഇല്ലാത്തത് ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു. ജസ്റ്റീസ് അനില്‍.കെ.നരേന്ദ്രനും മുരളീകൃഷ്ണനും അടങ്ങുന്ന ബെഞ്ചാണ് അപകടങ്ങളില്‍ നടുക്കം രേഖപ്പെടുത്തിയത്.
വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് നാല് വിദ്യാര്‍ഥിനികളുടെ ജീവൻ നഷ്ടമായ അപകടം സംഭവിച്ചത്. പാലക്കാട്ടുനിന്നു മണ്ണാർക്കാട് ഭാഗത്തേക്കു സിമന്റ് കയറ്റിപ്പോയ ലോറി കുട്ടികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. മറ്റൊരു ലോറി തട്ടിയതിനെ തുടർന്നാണ് വാഹനം മറിഞ്ഞത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ആയിഷ, ഇര്‍ഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്.