വിദ്യാർഥിനികളുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി.ശിവന്‍കുട്ടി
Thursday, December 12, 2024 7:58 PM IST
തിരുവനന്തപുരം: കല്ലടിക്കോട് ലോറി പാഞ്ഞുകയറി നാലു വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി.ശിവന്‍കുട്ടി. അപകടത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമർപ്പിക്കാൻ പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
ഉടന്‍ സംഭവസ്ഥലത്തെത്താന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. ഇന്ന് വൈകുന്നേരം നാലിന് കോഴിക്കോട് - പാലക്കാട് ദേശീയപാതയിലായിരുന്നു ദാരുണ സംഭവം ഉണ്ടായത്. അപകടത്തിൽ കരിമ്പ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.
സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർഥികൾക്കു മുകളിലേക്ക് നിയന്ത്രണം വിട്ടെത്തിയ ലോറി മറിയുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.