കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ ന​ട​ന്‍ ദി​ലീ​പി​ന് വി​ഐ​പി പ​രി​ഗ​ണ​ന ന​ല്‍​കി​യ​ത് ഗൗ​ര​വ​ക​ര​മെ​ന്ന് ഹൈ​ക്കോ​ട​തി. എ​ന്ത് പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യാ​ണ് ഇ​ത്ത​രം ആ​ളു​ക​ള്‍​ക്കു​ള്ള​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

ദി​ലീ​പി​നാ​യി മ​റ്റ് ഭ​ക്ത​രെ ത​ട​ഞ്ഞു. ഒ​ന്നാം നി​ര​യി​ലു​ള്ള ആ​ളു​ക​ളെ ക​ട​ത്തി​വി​ട്ടി​ല്ല. തീ​ര്‍​ഥാ​ട​ക​രെ അ​ങ്ങ​നെ ത​ട​യാ​നു​ള്ള അ​വ​കാ​ശം ആ​ര്‍​ക്കു​മി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ദി​ലീ​പ് ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തു​ന്ന സ​മ​യ​ത്തെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കോ​ട​തി നി​രീ​ക്ഷ​ണം. സം​ഭ​വ​ത്തി​ല്‍ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നും കോ​ട​തി ആ​രാ​ഞ്ഞു.

ശ​ബ​രി​മ​ല സോ​പാ​ന​ത്ത് ആ​ർ​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന വേ​ണ്ട. ദേ​വ​സ്വം ബോ​ർ​ഡും പോ​ലീ​സും ഇ​ക്കാ​ര്യം ഉ​റ​പ്പു​വ​രു​ത്ത​ണം. ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും കോ​ട​തി താ​ക്കീ​ത് ന​ൽ​കി. കേ​സ് വെ​ള്ളി​യാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും

ശ​ബ​രി​മ​ല​യി​ൽ ഹ​രി​വ​രാ​സ​നം പാ​ടു​ന്ന സ​മ​യ​ത്ത് പ​ത്ത് മി​നി​റ്റി​ലേ​റെ മു​ന്‍​നി​ര​യി​ല്‍ നി​ന്നാ​ണ് ദി​ലീ​പും കൂ​ട്ടാ​ളി​ക​ളും ദ​ര്‍​ശ​നം തേ​ടി​യ​ത്. ഇ​ത് സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന മ​റ്റ് ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​ന​ത്തി​ന് ത​ട​സം സൃ​ഷ്ടി​ച്ചു​വെ​ന്നാ​ണ് ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ന് ആ​ധാ​രം.