ഹൈ​ദ​രാ​ബാ​ദ്: പു​ഷ്പ-2 റി​ലീ​സി​നി​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ത​നി​ക്കെ​തി​രെ ഫ​യ​ൽ ചെ​യ്ത എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ അ​ല്ലു അ​ർ​ജു​ൻ തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​സി​ൽ കോ​ട​തി ഉ​ട​ൻ വാ​ദം കേ​ൾ​ക്കും.

ഹ​ർ​ജി തീ​ർ​പ്പാ​ക്കു​ന്ന​തു​വ​രെ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ തു​ട​ർ​ന​ട​പ​ടി​ക​ളും നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും അ​ല്ലു ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ത​നി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് പ​റ​ഞ്ഞ അ​ല്ലു, തീ​യ​റ്റ​റി​ൽ എ​ത്തു​ന്ന വി​വ​രം ഉ​ട​മ​സ്ഥ​രെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചി​രു​ന്ന​താ​യും ക്ര​മീ​ക​ര​ണ​ങ്ങ​ൾ ‌ഏ​ർ​പ്പെ​ടു​ത്താ​ന്‍ നി​ർ​ദേ​ശി​ച്ചി​രു​ന്ന​താ​യും ഹ​ർ​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

വ​സ്തു​ത​ക​ളോ സാ​ഹ​ച​ര്യ​ങ്ങ​ളോ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് എ​ഫ്ഐ​ആ​ർ റ​ജി​സ്റ്റ​ർ ചെ​യ്ത​ത്. ക്ര​മ​സ​മാ​ധാ​ന പ​രി​പാ​ല​ന​ത്തി​നാ​യി ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​താ​യും ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി. മ​രി​ച്ച സ്ത്രീ​യു​ടെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം രൂ​പ അ​ല്ലു അ​ര്‍​ജു​ന്‍ നേ​ര​ത്തെ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഡി​സം​ബ​ർ നാ​ലി​ന് ഹൈ​ദ​രാബാ​ദി​ലെ സ​ന്ധ്യ തീ​യ​റ്റ​റി​ൽ താ​ര​ത്തെ കാ​ണാ​ൻ വ​ൻ ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ആ​ന്ധ്ര സ്വ​ദേ​ശി​യാ​യ രേ​വ​തി​യാ​ണ് (39) മ​രി​ച്ച​ത്. ഇ​വ​രു​ടെ മ​ക​ൻ ശ്രീ ​തേ​ജ​യെ (ഒ​മ്പ​ത്) ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് യു​വ​തി​യു​ടെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഡി​സം​ബ​ർ അ​ഞ്ചി​ന് അ​ല്ലു അ​ർ​ജു​നും സു​ര​ക്ഷാ സം​ഘ​ത്തി​നും തീയറ്റ​ർ മാ​നേ​ജ്‌​മെ​ന്‍റി​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര​തീ​യ ന്യാ​യസംഹി​ത (ബി​എ​ൻ​എ​സ്) 105, 118 (1) വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ചി​ക്കാ​ട​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സ് മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തീ​യ​റ്റ​റി​ന്‍റെ ഉ​ട​മ​ക​ളി​ല്‍ ഒ​രാ​ള്‍, സീ​നി​യ​ർ മാ​നേ​ജ​ർ, ലോ​വ​ർ ബാ​ൽ​ക്ക​ണി​യി​ലെ സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​ന്‍ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.