ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ലെ മാ​രു​തി ഷോ​റൂ​മി​ൽ മൂ​ന്ന് പു​തി​യ കാ​റു​ക​ൾ ക​ത്തി ന​ശി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കാ​റു​ക​ൾ എ​ണ്ണ​യൊ​ഴി​ച്ച് ക​ത്തി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചു.

ഒ​രാ​ൾ ന​ട​ന്നു വ​ന്നു എ​ന്തോ ദ്രാ​വ​കം ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ന്ന​തി​ന്‍റെ അ​വ്യ​ക്ത​മാ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള​ത്. പ​രി​സ​ര പ്ര​ദേ​ശ​ത്തെ 13 സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സ് ഇ​തി​ന​കം ശേ​ഖ​രി​ച്ചി​ട്ടു​ള്ള​ത്.

വി​ല്പ​ന ന​ട​ത്തി​യ കാ​റു​ക​ളാ​ണ് ക​ത്തി​ച്ച​ത്. അ​സി. ക​മ്മീ​ഷ​ണ​ർ ഷ​ഹ​ൻ​ഷ, സി​ഐ ബി​നു തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ്‌​സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ചി​റ​ക്ക​ര ഇ​ൻ​ഡ​ക്സ് ന​ക്സ ഷോ​റൂ​മി​ലെ കാ​റു​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഗ്രാ​ന്‍റ് വി​റ്റാ​ര, ബ​ലേ​നോ തു​ട​ങ്ങി​യ മൂ​ന്ന് പു​തി​യ കാ​റു​ക​ളാ​ണ് തീ​യി​ല​മ​ർ​ന്ന​ത്. തീ​പി​ടി​ത്തം ക​ണ്ട വ​ഴി​യാ​ത്ര​ക്കാ​ര​ൻ ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഫ​യ​ർ ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ച​ത്.