സുരേഷ്ഗോപിയുടെ കുടുംബവീട്ടിൽ മോഷണം
Tuesday, December 10, 2024 11:05 PM IST
കൊല്ലം: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ കൊല്ലം മാടൻനടയിലെ കുടുംബ വീട്ടിൽ മോഷണം.
വീടിനോട് ചേർന്ന ഷെഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും മോഷ്ടിച്ചു. ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
രണ്ട് പേരാണ് കവർച്ച നടത്തിയതെന്നാണ് പോസ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്ന് വൈകിട്ടോടെയാണ് മോഷണം നടന്നത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് അറിയിച്ചു.