മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെ ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധം
Saturday, December 7, 2024 6:54 PM IST
പാലക്കാട്: വൈദ്യുതനിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് വൈദ്യുത മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെ ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധം. മന്ത്രിയുടെ ചിറ്റൂരിലെ ഓഫീസിന് മുന്നിൽ പെട്രോൾ മാക്സും റാന്തൽ വിളക്കുമായെത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
ഏകദേശം നൂറോളം പ്രവർത്തകർ പ്രതിഷേധവുമായി മന്ത്രിയുടെ ഓഫീസിന് മുന്നിൽ തടിച്ചുകൂടി. പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് പ്രവർത്തകരെ തടഞ്ഞു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.