ഗംഗാനദിയില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി
Saturday, December 7, 2024 1:03 PM IST
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഋഷികേശില്‍ ഗംഗാനദിയില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോന്നി സ്വദേശി ആകാശ് ആണ് മരിച്ചത്.
എന്‍ഡിആര്‍എഫ് സംഘം നടത്തിയ തിരച്ചിലില്‍ ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. വിനോദയാത്രയ്ക്കിടെയാണ് ആകാശ് അപകടത്തില്‍പെട്ടത്.
വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് ഋഷികേശും കുടുംബാംഗങ്ങളും താമസിച്ചുവരുന്നത്. സംസ്കാരം ഡല്‍ഹിയില്‍വച്ച് നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.