കോട്ടയത്ത് എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
Thursday, December 5, 2024 8:55 PM IST
കോട്ടയം: ലോഡ്ജിനുള്ളില്‍ വില്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം അയ്മനം അമ്മൂ നിവാസ് വീട്ടില്‍ പ്രശാന്ത് (30), വാകത്താനം ഇരവുചിറ ഭാഗത്ത് വെള്ളത്തടത്തില്‍ വീട്ടില്‍ അമല്‍ദേവ് (37), കോട്ടയം വിജയപുരം കളമ്പുകാട് ഭാഗത്ത് താന്നിയ്കല്‍ വീട്ടില്‍ ആദര്‍ശ് (23) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
കോട്ടയം ശാസ്ത്രി റോഡ് ഭാഗത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് ഇവര്‍ മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും, കോട്ടയം വെസ്റ്റ് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി ലോഡ്ജില്‍ നിന്ന് ഇവരെ പിടികൂടിയത്.
ഇവരില്‍ നിന്നും 2.85 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുക്കുകയും ചെയ്തു. വെസ്റ്റ് സ്റ്റേഷന് എസ്എച്ച്ഓ പ്രശാന്ത് കുമാര്‍, എസ്ഐമാരായ വിദ്യാ.വി, തോമസുകുട്ടി ജോര്‍ജ്, ജയകുമാര്‍, സിപിഓ മാരായ രഞ്ജിത്ത് കുമാര്‍. ബി. മനോജ്, വിനയചന്ദ്രന് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തില്‍ ഉണ്ടായിരുന്നത്. ഈ കേസില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.