മ​ല​പ്പു​റം: പാ​റ​യി​ൽ നി​ന്ന് കാ​ൽ വ​ഴു​തി വീ​ണ് ആ​ദി​വാ​സി യു​വ​തി മ​രി​ച്ചു. ക​രു​ളാ​യി ഉ​ൾ​വ​ന​ത്തി​ൽ ആ​ണ് സം​ഭ​വം. മാ​തി (27) ആ​ണ് മ​രി​ച്ച​ത്.

കു​ടി​ലി​ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ കാ​ൽ വ​ഴു​തി വീ​ടി​നു മു​ന്നി​ലെ കൊ​ക്ക​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് മാ​തി​യു​ടെ ഭ​ർ​ത്താ​വ് പ​റ‍​ഞ്ഞു. പ​രി​ശോ​ധ​ന​യി​ൽ കാ​ൽ വ​ഴു​തി വീ​ണ പാ​ടു​ക​ൾ ഉ​ൾ​പ്പ​ടെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ചോ​ല നാ​യി​ക്ക ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വ​തി​യാ​ണ് മ​രി​ച്ച മാ​തി.