കർഷക പ്രക്ഷോഭം വീണ്ടും കത്തുന്നു; സർക്കാരിനെതിരേ വിമർശനവുമായി ഉപരാഷ്ട്രപതി
Wednesday, December 4, 2024 11:55 PM IST
മുംബൈ: കർഷക പ്രക്ഷോഭം വീണ്ടും കത്തുന്നതിനിടെ കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. കർഷകരുമായി യാതൊരു ചർച്ചകളും നടക്കുന്നില്ലെന്നും കഴിഞ്ഞ സർക്കാരുകൾ നൽകിയ ഉറപ്പുകൾ എന്തായി എന്നും ധൻകർ ചോദിച്ചു.
എന്തുകൊണ്ടാണ് കർഷകരുമായി ചർച്ചകൾ പോലും നടക്കാത്തത് എന്ന് എനിക്ക് മനസിലാകുന്നേയില്ല. ആരും ഇതിന് മുതിരുന്നില്ല എന്നത് കൂടിയാണ് തന്റെ ആശങ്ക.
കേന്ദ്ര കൃഷിമന്ത്രി ഇവിടെയുണ്ടല്ലോ. നിങ്ങൾക്ക് മുൻപുണ്ടായിരുന്ന കൃഷിമന്ത്രി എന്തെല്ലാം ഉറപ്പുകളാണ് നൽകിയതെന്ന് ഓർമയുണ്ടോ?. അവയിൽ എന്തെല്ലാം പാലിക്കപ്പെട്ടെന് അറിയുമോ?.
സർദാർ വല്ലഭായ് പട്ടേൽ ചെയ്തത് പോലെ ആകണം കൃഷിമന്ത്രി ഇക്കാര്യത്തിൽ പ്രവർത്തിക്കേണ്ടത് എന്നും അദ്ദേഹം ഓർമിപ്പിച്ചു. മൂംബൈയിൽ നടന്ന ഒരു ചടങ്ങിൽ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ വേദിയിലിരുത്തിയായിരുന്നു ഉപരാഷ്ട്രപതിയുടെ വിമർശനം.