ഹൈക്കോടതി ജീവനക്കാരുടെ ഓഫീസ് സമയത്തെ ഫോൺ ഉപയോഗം വിലക്കി; ഉത്തരവ് രജിസ്ട്രാർ ജനറലിന്റേത്
Wednesday, December 4, 2024 11:25 PM IST
കൊച്ചി: കേരള ഹൈക്കോടതി ജീവനക്കാർ ഓഫീസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി രജിസ്ട്രാർ ജനറൽ ഉത്തരവിറക്കി. സീനിയർ ഓഫീസർമാർ ഒഴികെയുള്ള സ്റ്റാഫംഗങ്ങൾ ഫോൺ ഉപയോഗിക്കരുതെന്നാണ് നിർദേശം.
എന്നാൽ ഓഫീസ് ആവശ്യങ്ങൾക്ക് ഫോൺ ഉപയോഗിക്കുന്നതിന് വിലക്കില്ല. ഇത് സംബന്ധിച്ച് മുൻപും ഓഫീസ് മെമ്മോകൾ ഇറങ്ങിയിരുന്നു.
പലരും ജോലി സമയത്ത് ഓൺലെൻ ഗെയിം കളിക്കുന്നതും സമൂഹമാധ്യമം ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനാലാണ് രജിസ്ട്രാർ ജനറൽ നടപടിയെടുത്തത്.