കൊ​ച്ചി: കേ​ര​ള ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​ർ ഓ​ഫീ​സ് സ​മ​യ​ത്ത് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഉ​ത്ത​ര​വി​റ​ക്കി. സീ​നി​യ​ർ ഓ​ഫീ​സ​ർ​മാ​ർ ഒ​ഴി​കെ​യു​ള്ള സ്റ്റാ​ഫം​ഗ​ങ്ങ​ൾ ഫോ​ൺ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം.

എ​ന്നാ​ൽ ഓ​ഫീ​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്കി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച് മു​ൻ​പും ഓ​ഫീ​സ് മെ​മ്മോ​ക​ൾ ഇ​റ​ങ്ങി​യി​രു​ന്നു.

പ​ല​രും ജോ​ലി സ​മ​യ​ത്ത് ഓ​ൺ​ലെ​ൻ ഗെ​യിം ക​ളി​ക്കു​ന്ന​തും സ​മൂ​ഹ​മാ​ധ്യ​മം ഉ​പ​യോ​ഗി​ക്കു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നാ​ലാ​ണ് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ന​ട​പ​ടി​യെ​ടു​ത്ത​ത്.