എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ഡിപ്പോയിൽ ഇന്ധന ചോർച്ച
Wednesday, December 4, 2024 10:53 PM IST
കോഴിക്കോട്: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ഡിപ്പോയിൽ ഇന്ധന ചോർച്ച. കോഴിക്കോട് എലത്തൂരിലാണ് സംഭവം.
ഇന്ധനം ഓടയിലൂടെ ഒഴുകിയെത്തിയതായി നാട്ടുകാർ പറയുന്നു. അര കിലോമീറ്ററോളം ഇന്ധനം ഓടയിലൂടെ ഒഴുകിയെത്തി. തുടർന്ന് ഒഴുകിയെത്തിയ ഇന്ധനം നാട്ടുകാർ ബാരലുകളിൽ ശേഖരിച്ചതായാണ് വിവരം. സംഭവത്തിൽ അടിയന്തര ഇടപെടൽ നടത്താൻ ജില്ലാ കളക്ടർക്ക് മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശിച്ചിട്ടുണ്ട്.
എച്ച്പിസിഎൽ പ്ലാന്റിലെ ഇന്ധന സംഭരണിയിൽ സാധാരണ ഇന്ധനം നിറയാറാകുമ്പോൾ ഒരു സൈറൺ മുഴങ്ങാറുണ്ട്. ഇന്ന് ഈ സൈറൺ മുഴങ്ങിയില്ല. സംഭരണി നിറഞ്ഞ് ഡീസൽ ഇതേ തുടർന്ന് പുറത്തേക്കൊഴുകുകയായിരുന്നു.