വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു; മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Wednesday, December 4, 2024 9:55 PM IST
കൊച്ചി: കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. എറണാകുളം കോലഞ്ചേരിയിൽ ആണ് സംഭവം.
രണ്ട് കോളജ് വിദ്യാർഥികളടക്കം മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരിൽ ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്.
ശ്രീനാരായണ ഗുരുകുലം കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.