ഷൊ​ർ​ണൂ​ർ: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട‍​ർ​ന്ന് വ​ഴി​യി​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ കു​ടു​ങ്ങി​യ വ​ന്ദേ​ഭാ​ര​ത് യാ​ത്ര പു​ന​രാ​രം​ഭി​ച്ചു. ട്രെ​യി​നി​ൽ യാ​ത്ര​ചെ​യ്യു​ന്ന കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് വേ​ഗ​ത്തി​ൽ നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്താ​ൻ അ​ങ്ക​മാ​ലി​യി​ൽ പ്ര​ത്യേ​ക സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

കാ​സ​ർ​ഗോ​ഡ്-​തി​രു​വ​ന​ന്ത​പു​രം വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ആ​ണ് സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഷൊ​ർ​ണൂ​രി​ൽ പി​ടി​ച്ചി​ട്ട​ത്. ക​ഴി​ഞ്ഞ മൂ​ന്ന് മ​ണി​ക്കൂ​റാ​യി ട്രെ​യി​ൻ ഷൊ​ർ​ണൂരിൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ബാ​റ്റ​റി സം​വി​ധാ​ന​ത്തി​ന് വ​ന്ന ത​ക​രാ​റാ​ണ് ട്രെ​യി​ൻ പി​ടി​ച്ചി​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ വി​ശ​ദീ​ക​ര​ണം. ട്രെ​യി​ൻ ഓ​ഫാ​യ​തോ​ടെ ഡോ​ർ പോ​ലും തു​റ​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ പൂ​ർ​ണ​മാ​യും ട്രെ​യി​നി​നു​ള്ളി​ൽ കു​ടു​ങ്ങി.