ആസാമിൽ പൊതുവിടങ്ങളിൽ ബീഫ് നിരോധിച്ചു; പ്രതിപക്ഷം പിന്തുണയ്ക്കുന്നില്ലെങ്കിൽ പാക്കിസ്ഥാനിൽ പോകണമെന്ന് മന്ത്രി
Wednesday, December 4, 2024 8:48 PM IST
ന്യൂഡല്‍ഹി: ആസാമിൽ പൊതുവിടങ്ങളിൽ ബീഫ് നിരോധിച്ചു. ഇതുസംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയാണ് അറിയിച്ചത്.
ബീഫ് കഴിക്കുന്നത് സംബന്ധിച്ച് നേരത്തെ ആസാമിലുണ്ടായിരുന്ന നിയമം ഭേതഗതിചെയ്താണ് പുതിയ തീരുമാനം. നേരത്തെ ക്ഷേത്ര പരിസരത്ത് ബീഫ് വിളമ്പുന്നതിന് നിരോധനമുണ്ടായിരുന്നു.
അതേസമയം പ്രതിപക്ഷം തീരുമാനം സ്വാഗതംചെയ്യണമെന്ന് മന്ത്രി പിജുഷ് ആവശ്യപ്പെട്ടു. തീരുമാനത്തെ പിന്തുണയ്ക്കാത്തപക്ഷം പാക്കിസ്ഥാനിൽ പോയി സ്ഥിരതാമസമാക്കാനും മന്ത്രി പറഞ്ഞു.