കാനന പാതയിൽ കുടുങ്ങിയ ശബരിമല തീർഥാടകരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
Wednesday, December 4, 2024 6:55 PM IST
പമ്പ: കാനന പാതയിൽ കുടുങ്ങിയ രണ്ട് ശബരിമല തീർഥാടകരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വെഞ്ഞാറമൂട് സ്വദേശികളായ രാധ, ലീല എന്നിവരെയാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്.
വെഞ്ഞാറമൂട് നിന്ന് എത്തിയ സംഘത്തോടൊപ്പം മലകയറിയ ഇവർ കൂട്ടംതെറ്റിപ്പോകുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്നവർ പോലീസ് കൺട്രോൾറൂമിൽ വിവരമറിയിക്കുകയായിരുന്നു.
പിന്നാലെ ഫയർഫോഴ്സ് എത്തി തെരച്ചിൽ ആരംഭിച്ചു. ഒരു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.
വെള്ളം കുടിക്കാനായി തിരിഞ്ഞപ്പോഴാണ് സംഘത്തില്‍ നിന്ന് വേര്‍പെട്ടതെന്ന് ഇവര്‍ പറഞ്ഞു. ഇരുവര്‍ക്കും മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ല. ഇവരെ സന്നിധാനത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.