കായംകുളത്ത് അഞ്ച് സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേര്‍ന്നു
Wednesday, December 4, 2024 5:34 PM IST
കായംകുളം: അഞ്ച് സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേര്‍ന്നു. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് സംഭവം.
മുൻ ബ്രാഞ്ച് സെക്രട്ടറി രാജൻ, ഗീത ശ്രീകുമാർ, വേണു നാലാനക്കൽ എന്നിവർ ഉൾപ്പെടെ അഞ്ചു പേരാണ് ബിജെപിയിൽ ചേർന്നത്.
ഇവരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്തിയൂർ പഞ്ചായത്തിലെ 12 ആം വാർഡിലെ ബിജെപി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു സ്വീകരണം.