ദേവനന്ദനു കണ്ണുനീരിൽ കുതിർന്ന വിട
Wednesday, December 4, 2024 3:18 PM IST
കോട്ടയം: ആലപ്പുഴ വാഹനാപകടത്തിൽ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥി ബി. ദേവനന്ദ(19)നു കണ്ണുനീരിൽ കുതിർന്ന വിട. ഇന്ന് ഉച്ചയ്ക്ക് ദേവനന്ദന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.
മലപ്പുറം അറയ്ക്കല്‍ എംഎഎം യുപി സ്കൂളില്‍ അധ്യാപകനായ എ.എന്‍. ബിനുരാജിന്റെയും സെയില്‍സ് ടാക്സ് ഓഫീസറായ ടി.എസ്. രഞ്ജിമോളുടെയും മകനാണ് ദേവനന്ദൻ. മുത്തച്ഛനെ കാണാന്‍ ക്രിസ്മസിന് അയര്‍ക്കുന്നം മറ്റക്കരയിലെ അശ്വതിവിലാസം തറവാട്ടില്‍ എത്തുമെന്ന വാക്കുനൽകിയ ദേവനന്ദൻ ചേതനയറ്റാണ് ഇന്നലെത്തിയത്.
പോസ്റ്റുമോര്‍ട്ടത്തിനും വണ്ടാനം മെഡിക്കല്‍ കോളജിലെ അന്തിമോപചാരത്തിനുംശേഷം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് ദേവനന്ദന്റെ മൃതദേഹം മറ്റക്കരയിലെ വീട്ടിലെത്തിച്ചത്.
ജ്യേഷ്ഠസഹോദരന് ബി. ദേവദത്ത് പോണ്ടിച്ചേരി മെഡിക്കല്‍ കോളജില്‍ മൂന്നാം വര്‍ഷം മെഡിസിനു പഠിക്കുകയാണ്.