തൃ​ശൂ​ര്‍: മ​ണ്ണു​ത്തി​യി​ല്‍ വ​ന്‍ സ്പി​രി​റ്റ് വേ​ട്ട. മു​ന്തി​രി​പ്പെ​ട്ടി​ക​ൾ​ക്ക് അ​ടി​യി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ സ്പി​രി​റ്റ് ആ​ണ് പി​ടി​കൂ​ടി​യ​ത്. 79 ക​ന്നാ​സു​ക​ളി​ല്‍ ആ​യി 2,600 ലി​റ്റ​ര്‍ സ്പി​രി​റ്റാ​ണ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ മ​ണ്ണു​ത്തി​യി​ലെ ദേ​ശീ​യ​പാ​ത​യി​ല്‍ വ​ച്ചാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് മു​ന്തി​രി കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു സ്പി​രി​റ്റ് ക​ട​ത്ത്.

തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക്ക് സ്പി​രി​റ്റ് കൈ​മാ​റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. സ്പി​രി​റ്റ് വാ​ങ്ങാ​ന്‍ എ​ത്തി​യ​യാ​ളെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടു.