ഡിജിറ്റൽ തട്ടിപ്പുകളിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
Wednesday, December 4, 2024 11:33 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റൽ തട്ടിപ്പുകളിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇഡി കൊച്ചി യൂണിറ്റാണ് കേസെടുത്തത്.
ഡിജിറ്റൽ തട്ടിപ്പുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നതായും ഹവാല ഇടപാട് നടക്കുന്നതായും ഇഡിക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം വ്യാപിപ്പിക്കാനാണ് ഇഡിയുടെ നീക്കം.
ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ കേന്ദ്ര ഏജൻസി ശേഖരിച്ചിട്ടുണ്ട്.