നടൻ മൻസൂർ അലിഖാന്റെ മകൻ ലഹരിക്കേസിൽ അറസ്റ്റിൽ
Wednesday, December 4, 2024 11:23 AM IST
ചെന്നൈ: തമിഴ് നടൻ മൻസൂർ അലി ഖാന്റെ മകൻ അലിഖാൻ തുഗ്ലക്ക് ലഹരിക്കേസിൽ അറസ്റ്റിൽ. ചെന്നൈ തിരുമംഗലം പോലീസ് ചൊവ്വാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലക്കിനെ 12 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അടുത്തിടെ പിടിയിലായ 10 കോളജ് വിദ്യാർഥികളിൽ നിന്നാണ് തുഗ്ലക്കിന് ലഹരിക്കടത്തിൽ പങ്കുളള വിവരം പോലീസിന് ലഭിച്ചത്.
തുഗ്ലക്കിനൊപ്പം സെയാദ് സാക്കി, മുഹമ്മദ് റിയാസ് അലി, ഫൈസൽ അഹമ്മദ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാല് പേരും കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലാണ്.